പാക്കിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ യുഎസ് സെനറ്റ്

വാഷിംങ്ടണ്‍: തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രമായി പാക്കിസ്താനെ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് അമേരിക്ക ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ്സില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

അന്തര്‍ദേശീയ തലത്തില്‍ പാക്കിസ്താന്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് 90 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് റിപ്പോര്‍ട്ട് പുറത്തിറക്കും. തുടര്‍ന്ന് മുപ്പത് ദിവസത്തിനുശേഷം സ്റ്റേറ്റ് സെക്രട്ടറി ഒരു തുടര്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കും.

SHARE