എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് 2017(നീറ്റ്)ന് വിജ്ഞാപനമായി. സി.ബി.എസ്.ഇ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് ഒന്ന് വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് നമ്പറും ആവശ്യമാണ്. മെയ് ഏഴിനാണ് പ്രവേശന പരീക്ഷ. ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 1400 രൂപയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.cbseneet.nic.in വെബ്സൈറ്റ് സന്ദര്‍ശിക്കാം.