നടന് വിജയ് നികുതി വെട്ടിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ബിഗിലിന് പ്രതിഫലതുകയായി 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വാങ്ങിയതെന്നും രണ്ട് സിനിമകള്‍ക്കും കൃത്യമായി തന്നെ നികുതി അടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറഞ്ഞതായി ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്ലീന്‍ ചിറ്റിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ്!യുടെ വീട്ടിലെത്തി നിരോധന ഉത്തരവുകള്‍ പിന്‍വലിച്ചു. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുന്‍ റെയ്ഡിനിടെ സീല്‍ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുത്തു.
ഫെബ്രുവരിയില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്!വേലിയിലെ ലൊക്കേഷനില്‍ നിന്നാണ് വിജയ്!യെ ആദായ നികുതി വകുപ്പ് റെയ്ഡിന്റെ ഭാഗമായി വിളിപ്പിക്കുന്നത്. ബിഗില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ എ.ജി.എസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 72 കോടി രൂപ കണ്ടെടുത്തതോടെയാണ് താരത്തിനെതിരായി ആദായ നികുതി വകുപ്പ് നീങ്ങിയത്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിര്‍മാണ കമ്പനിയും വിജയ്!യും നല്കിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായ നികുതി വകുപ്പ് പറഞ്ഞത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.