ട്രെയിന്‍ യാത്രാ സമയത്തില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം. ഇന്ന് രാത്രി 8.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പുലര്‍ച്ചെ രണ്ടുമണിക്കേ പുറപ്പെടൂ. 5.10 ന് പുറപ്പെടേണ്ടിയിരുന്ന എറണാംകുളം -പട്‌ന ട്രെയിന്‍ പുലര്‍ച്ചെ രണ്ടിനും കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ് രഥ് എക്‌സ്പ്രസ് വൈകുന്നേരം 7.30നുമാണ് പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു.

നാളെ രാവിലെ പത്തേകാലിന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന നിസാമുദ്ദീന്‍ മംഗളാ എക്‌സ്പ്രസ് ഉച്ചക്ക് 1.30നാകും പുറപ്പെടുക.

SHARE