യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന് സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ഒരു മതിലില്‍ ചാരി നില്ക്കുന്ന ലുക്കിലാണ് ദുല്‍ഖര്‍. ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതുമണ്ണാര്ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, അനുപമ പരമേശ്വരന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റഫീഖ് അഹമ്മദാണ് ഗാനരചന. സംഗീതം വിദ്യാസാഗര്‍. ക്രിസ്തുമസിന് ചിത്രം പ്രദര്‍ശനത്തിനെത്തും.