ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ, ഡി.യുവില്‍ എ.ബി.വി.പി

ദേശീയ തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെ.എന്‍.യുവില്‍ എസ്എഫ്‌ഐ-ഐസ (AISA ) സഖ്യമാണ് മുന്നില്‍. അതേസമയം  ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി യൂണിയന്‍ ഭരണം സ്വന്തമാക്കി.
 
ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപി സ്വന്തമാക്കിയത്.  ജോയിന്റ് സെക്രട്ടറി സ്ഥാനം എന്‍എസ്.യു നേടി. കഴിഞ്ഞ രണ്ട് തവണയും എബിവിപി യൂണിയന്‍ തൂത്തുവാരിയിരുന്നു.
 
അതേസമയം സര്‍വകലാശാലക്ക് കീഴിലെ ബഹുഭൂരിപക്ഷം കോളജുകളിലും എന്‍എസ് യുവാണ് വിജയിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ വോട്ടെണ്ണല്‍ ഫലം ഇന്ന് പൂര്‍ണമായും പുറത്തുവരുമ്പോള്‍ ജെ.എന്‍.യുവിലെ പൂര്‍ണഫലം തിങ്കളാഴ്ചയേ അറിയാനാവൂ. 
 
ഡല്‍ഹി പൊലീസിന്റെ കനത്ത സുരക്ഷയില്‍ രണ്ട് സര്‍വകലാശാലകളിലും വോട്ടെണ്ണല്‍ പൂര്‍ണമായിരുന്നു. കഴിഞ്ഞ രണ്ട് തവണയും എബിവിപി ജയിച്ച ഡല്‍ഹി സര്‍വകലാശാലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ എട്ട് ശതമാനം വോട്ടുകള്‍ കുറഞ്ഞിരുന്നു.
SHARE