ജി.എസ്.ടി: വന്‍ തിരിച്ചടി

 
ഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക പ്രേമികളെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി. ജൂലൈ ഒന്നുമുതല്‍ സ്‌റ്റേഡിയങ്ങളില്‍ നിന്നും കായിക മത്സരങ്ങള്‍ കാണുന്നതിന് കാണികള്‍ക്ക് ടിക്കറ്റിന് 28 ശതമാനം നികുതി നല്‍കേണ്ടിവരും.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഉത്സവമായ ഐപിഎല്ലിനാണ് ഇത് ഏറ്റവും വലിയ തിരിച്ചടിയാകുക. വിനോദം, വലിയ തോതിലുള്ള െ്രെപസ് മണിയുള്ള കായിക ഇനങ്ങള്‍ എന്നിവയ്ക്കാണ് നികുതി ഏര്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ എന്നിവ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിന് 18 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുക. എന്നാല്‍ 250 രൂപയ്ക്ക് താഴെ വിലയുള്ള ടിക്കറ്റുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ ടിക്കറ്റ് നിരക്കിലുള്ള ടിക്കറ്റിന് സീറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ സംഘടിപ്പിക്കുന്ന എല്ലാത്തരം കായിക മത്സരങ്ങള്‍ക്കുമുള്ള നികുതി 28 ശതമാനമാക്കി നിജപ്പെടുത്തിയിരുന്നുവെങ്കിലും വ്യാഴാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് 18 ശതമാനമായി പ്രഖ്യാപിക്കുകയായിരുന്നു. നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ്, സ്‌കൂള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, പാരാലിമ്പിക് കമ്മറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒളിമ്പിക്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ്പ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോച്ചിംഗ,് സ്വകാര്യ അക്കാദമികളുടെ നികുതി 18 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

SHARE