കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് ജാമ്യമില്ല. ജാമ്യം നല്കിയാല് അമീര്‍ നാടുവിടുമെന്ന പ്രോസിക്യൂഷന്‍വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതിയിലെത്തിയപ്പോള്‍ താനല്ല ജിഷയെ കൊന്നതെന്ന് അമീര്‍ പറഞ്ഞിരുന്നു. സുഹൃത്ത് അനാറുല്‍ ഇസ്ലാമാണ് കൊലക്ക് പിന്നിലെന്നും അമീര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.