ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഉജ്വല ജയം നേടിയ ഇന്ത്യ 4-0 ന് പരമ്പര സ്വന്തമാക്കി. നാലാം ദിനം കരുണ്‍ നായരിന്റെ ഉജ്വല ട്രിപ്പിള്‍ സെഞ്ചുറിയാണ് മത്സരം ഇന്ത്യക്കനുകൂലമായി തിരിച്ചതെങ്കില്‍ ഇന്ന് ചെപ്പോക്കില്‍ രവിന്ദ്ര ജഡേജ മാത്രമായിരുന്നു താരം. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിനെ ഏറെക്കുറെ ഒറ്റയ്ക്ക് തന്നെയാണ് ജഡേജ തകര്‍ത്തു കളഞ്ഞത്.
വിക്കറ്റ് നഷ്ടം കൂടാതെ 103 എന്ന നിലയില്‍ മുന്നേറിയ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റ് പിഴുത ജഡേജ നാമാവശേഷമാക്കി. പിന്നീട് 104 റണ്‍ കൂടി ചേര്‍ക്കുമ്പോഴേക്ക് ഇംഗ്ലണ്ട് പുറത്തായെങ്കില്‍ അതിന്റെ ക്രെഡിറ്റ് ജഡ്ഡുവിന് മാത്രം. കുക്ക്, ജെന്നിങ്സ്, റൂട്ട്, മോയിന്‍അലി തുടങ്ങി വമ്പന്മാരെല്ലാം സൗരാഷ്ട്ര താരത്തിന് മുന്നില്‍ വീണു.
ബൗളിങ് പ്രകടനത്തെ കൂടാതെ ഇംഗ്ലീഷ് ബാറ്റ്സ്മാന് ജോണ്‍ ബെയ്സ്റ്റോയെ പുറത്താക്കാന്‍ താരമെടുത്ത ക്യാച്ചും അവസാന ദിവസത്തെ ശ്രദ്ധേയമാക്കി. പിന്നോട്ടോടി എടുത്ത ക്യാച്ച് 1983 ലോകകപ്പില്‍ കപില്‍ദേവെടുത്ത ക്യാച്ചിനോടാണ് പലരും ഉപമിച്ചത്.
#INDvENG what a catch by sir Jadeja, almost like the famous kapil dev catch in WC'83 pic.twitter.com/50rhJiq9Hp
— vishal bhagat (@vbhagat123) December 20, 2016