ഗുജറാത്തില്‍ വെള്ളപ്പൊക്കം: രണ്ടു മരണം 200 ലധികംപേര്‍ കുടുങ്ങിക്കിടക്കുന്നു 6000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു

 

അഹമ്മദാബാദ്: കനത്ത മഴയെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ടുപേര്‍ മരിച്ചു. 200ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്.
6000ത്തിലധികം പേരെ ഇതുവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സൗരാഷ്ട്ര മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറായി നിര്‍ത്താതെ പെയ്യുന്ന മഴയാണ് വെള്ളക്കെട്ടിന് കാരണമായത്. മേഖലയില നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്ന് ഗുജറാത്ത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കജ് കുമാര്‍ പറഞ്ഞു.

SHARE