ഗുജറാത്തില്‍ വെളിക്കിരിക്കാന്‍ പോയ ആളെ സിംഹം കടിച്ചുകൊന്നു

അംറേലി: പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കാട്ടിലേക്ക് പോയ കര്‍ഷകനെ സിംഹം കടിച്ചു കൊന്നു. ഗുജറാത്തിലെ അംറേലിയിലാണ് കാദുഭായ് ബിലാദ് എന്ന 55കരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഗിര്‍ വനത്തോട് ചേര്‍ന്ന ദില്‍കനിയ റേഞ്ചില്‍പ്പെട്ട ജിരാ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. വൈകിട്ട് ആറുമണിയോടെ കൃഷിടിയത്തിന് സമീപമുള്ള കലുങ്കിനടുത്ത് വെളിക്കിരിക്കാന്‍ പോയപ്പോഴാണ് കാദുഭായിയെ സിംഹം ആക്രമിച്ചത്. ശരീരമാസകലം കടിച്ചുമുറിച്ച നിലയിലായിരുന്നു മൃതദേഹം. ധാരി സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

SHARE