കോഹ്‌ലിക്ക് റിച്ചാര്‍ഡ്‌സ്‌ ജൂനിയറിന്റെ സൂപ്പര്‍ സമ്മാനം

Image processed by CodeCarvings Piczard ### FREE Community Edition ### on 2016-07-26 11:11:06Z | |

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌ററന്‍ വിരാട് കോഹ്‌ലിക്ക് അപ്രതീക്ഷിത സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാഡ്‌സിന്റെ മകന്‍ മാലി റിച്ചാര്‍ഡ്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ ഡബിള്‍ സെഞ്ച്വറി അടിച്ച കോഹ്‌ലിക്ക് താന്‍ തന്നെ വരച്ച താരത്തിന്റെ ഛായാചിത്രമാണ് മാലി നല്‍കിയത്.

ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ എത്തി ജൂനിയര്‍ റിച്ചാഡ്‌സ് തന്നെയാണ് ചിത്രം കോഹ്‌ലിക്ക് കൈമാറിയത്. മാലിയും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്നന്ന് ഒരു ദിവസം കൊണ്ടാണ് ചിത്രം വരച്ചത്. ടെസ്റ്റിലെ തന്റെ കന്നി ഇരട്ട ശതകം എന്ന നേട്ടം കോഹ്ലി തങ്ങളുടെ നാടായ ആന്റിഗ്വയില്‍ വെച്ചുതന്നെ കരസ്ഥമാക്കിയതിനാലാണ് അദ്ദേഹത്തെ ആദരിക്കാന്‍ തയ്യാറായതെന്ന് മാലി പറഞ്ഞു.

വിന്‍ഡിസിനെതിരെ ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു കോഹ്ലിയുടെ ഡബിള്‍ പിറന്നത്. അതും റിച്ചാഡ്‌സന്റെ പേരിലുള്ള സര്‍ വിവിയന്‍ റിച്ചാഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍.

SHARE