കണ്ണൂരില്‍ എം.എസ്.എഫ് മുന്നേറ്റം

msf

കണ്ണൂര്‍: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതുസര്‍ക്കാറിനെതിരായ താക്കീതായി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം. അക്രമ രാഷ്ട്രീയവും സ്വാശ്രയ വിഷയത്തിലെ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടും സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഭൂരിഭാഗം കോളജ് യൂണിയനുകളും എം.എസ്.എഫിന് മിന്നുന്ന വിജയം സമ്മാനിച്ചു.

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍ എം.എസ്.എഫ്-കെ.എസ്.യു മുന്നണിയെ പിന്തുണച്ചത്. പല കോളജുകളിലും എം.എസ്.എഫ് ഒറ്റയ്ക്ക് പൊരുതി വിജയം നേടി. തളിപ്പറമ്പ് സര്‍സയ്യിദ് കോളജ്, സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട്, കല്ലിക്കണ്ടി എന്‍.എ.എം, കടവത്തൂര്‍ എന്‍.ഐ.എ അറബിക് കോളജ്, കാഞ്ഞിരോട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, പാരാല്‍ ദാറുല്‍ ഇര്‍ശാദ് കോളജ്, തളിപ്പറമ്പ് എം.എം സ്റ്റഡീസ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എം.എസ്.എഫ് സ്വന്തമാക്കി.

SHARE