ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് : ആദ്യ റൗണ്ടില്‍ സിന്ധുവിനും സൈനയ്ക്കും ജയം

ചൈനയിലെ വുഹാനില്‍ നടക്കുന്ന ഏഷ്യന്‍ ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സിന്ധുവിനും സൈന നെഹ്‌വാളിനും ജയം. സിന്ധു ജപ്പാന്റെ തക്കഹാഷി സയാക്കയെ നേരിട്ട സെറ്റുകള്‍ക്ക് (21-14, 21-7) തോല്‍പ്പിച്ചപ്പോള്‍ , ഒരു സെറ്റ് പിന്നില്‍ നിന്ന ശേഷം രണ്ട് സെറ്റുകള്‍ക്ക് സൈന ചൈനയുടെ ഹാന്‍ യുവിയെ പരാജയപ്പെടുത്തി (12-21, 21-11, 21-17). പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ്മ വിജയിച്ചപ്പോള്‍, ഇന്ത്യയുടെ പുരുഷ വനിതാ ഡബിള്‍സ് ടീമുകള്‍ തോറ്റു.