എ.ടി.എമ്മിനു മുന്നില്‍ പിടഞ്ഞ് മരിച്ച് 45കാരന്‍; നോക്കി നിന്ന് ജനക്കൂട്ടം

കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ നോട്ട് നിരോധത്തിനിതാ മറ്റൊരു ഇരകൂടി. കൊല്‍ക്കത്തയിലാണ് എടിഎമ്മിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കെ 45കാരന്‍ പിടഞ്ഞ് മരിച്ചത്. വെറും കാഴ്ചക്കാരായി നിന്ന ജനക്കൂട്ടത്തിന്റെ നടപടി മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായി.

ഹൃദയാഘാതമാണ് മരണകാരണം. നിലത്തു വീണ് അരമണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല.. ഗവര്‍മെന്റ് ഉദ്യാഗസ്ഥനായ കലോല്‍ റോയ് ചൗധരിക്കാണ് ഈ ദുര്യോഗം. കൊല്‍ക്കത്തക്കടുത്ത ബന്ദേല്‍ സ്‌റ്റേഷനില്‍ രാവിലെ 7:30 ഓടെയാണ് സംഭവം.