
ന്യൂഡല്‍ഹി: ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഉറിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് വെടിയുതിര്‍ത്തത്. 20 തവണ വെടിയുതിര്‍ന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. ഉറിയിലെ സൈനികതാവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 18 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ചര്‍ച്ചകളും മറ്റും പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഉറിയിലെ ആക്രമണത്തിന് പിന്നാലെ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്.