ഈദുൽ അദ്ഹാ: ദുബൈയിൽ ആറു ദിവസം കാർപാർക്കിങ് സൗജന്യം

de

ഈദുൽ അദ്ഹയോടനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യ സേവനങ്ങളുമായി റോഡ് ട്രാന്‌സ്‌പോർട്ട് അതോറിറ്റി. ഇതനുസരിച്ച് എമിറേറ്റ്‌സിലെ കാശടച്ച് കാർ പാർക്കു ചെയ്യുന്നിടത്ത് ഇനി സൗജന്യമായി കാർ പാർക്ക് ചെയ്യാം. എന്നാൽ മൽസ്യ മാർക്കറ്റ്, മൾട്ടി ലെവൽ പാർക്കിങ് ടെർമിനൽ എന്നിവിടങ്ങളെ സൗജന്യ സേവനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെപ്തംബർ 11 മുതൽ ആറു ദിവസത്തേക്കാണ് ഈ സൗജന്യ സേവനം.

സെപ്തംബർ 8 വ്യാഴായ്ച പുലർച്ചെ 5:30 മുതൽ അടുത്ത ദിവസം പുലർച്ചെ 02:00 വരെ ദുബൈ മെട്രോയുടെ റെഡ് ലൈൻ സ്‌റ്റേഷനുകൾ പ്രവർത്തിക്കും. ഗ്രീൻ ലൈൻ സർവീസ് 5:50 നാണ് സർവീസ് തുടങ്ങുക.

സെപ്തംബർ 9വെള്ളിയാഴ്ച റെഡ്, ഗ്രീൻ ലൈനുകൾ രാവിലെ പത്ത് മുതൽ പുലർച്ചെ രണ്ട് വരെ പ്രവർത്തിക്കും. സെപ്തംബർ 11 മുതൽ 13വരെ രാവിലെ രാവിലെ 5:50 മുതൽ രാത്രി 02: 00 വരെയാണ് പ്രവർത്തി സമയം.

വെള്ളിയാഴ്ച പുലർച്ചെ 09:00 മുതൽ രാത്രി 01:00 വരെ ദുബൈ ട്രാമും പ്രവർത്തിക്കും. സെപ്തംബർ 10 മുതൽ ചൊവ്വാഴ്ച രാവിലെ 06:30 മുതൽ രാത്രി 01: 00 വരെയാണ് പ്രവർത്തി സമയം.

SHARE