ഇവര്‍ കാണികളെ ചിരിപ്പിച്ചു കൊല്ലും!.. ബംഗ്ലാദേശിന്റെ റണ്‍ഔട്ട് വൈറലായി

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്റിന് ഉജ്വല ജയം. കിവീസ് പടുത്തുയര്‍ത്തിയ 251/10 മികച്ചനിലയില്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് നാടകീയമായി തകരുകയായിരുന്നു. ഒടുവില്‍ ആതിഥേയര്‍ക്ക് 67 റണ്‍സ് ജയം.

ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിയുന്നതിനിടെ പിറന്ന റണ്‍ഔട്ട് കാണികളെ രസിപ്പിച്ചു. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ കവറിലേക്ക് തട്ടിയിട്ട ഇമ്രുല്‍ഖൈസ് ബൗളിങ് എന്‍ഡിലുള്ള സാബിര്‍ റഹ്മാനെ റണ്ണിനായി പ്രേരിപ്പിച്ചു. എന്നാല്‍ പാതിവഴിയില്‍ റഹ്മാന്‍ പിന്തിരിഞ്ഞ് തന്നെ ഓടിയപ്പോള്‍ രണ്ട് ബാറ്റ്‌സ്മാന്‍മാരും ബൗളിങ് എന്‍ഡില്‍ തന്നെ.

ബാറ്റില്‍ എന്‍ഡില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്തപ്പോള്‍ ആരാണ് ഔട്ടെന്നത് അവ്യക്തതയായി. ഔട്ടല്ലെന്ന ആത്മവിശ്വാസത്തില്‍ സാബിര്‍ ക്രീസില്‍ നിന്നപ്പോള്‍ ഇമ്രുല്‍ഖൈസ് പവലിയനിലേക്ക് മടങ്ങി. എന്നാല്‍ വിഡിയോ അമ്പയറുടെ റിപ്ലേയില്‍ ആദ്യം ക്രീസിലെത്തിയത് ഇമ്രുല്‍ ഖൈസാണെന്നത് വ്യക്തമായതോടെ സാബിറിന്റെ മണ്ടത്തരമോര്‍ത്ത് ക്രിക്കറ്റ്‌ലോകം തലയില്‍ കൈവെച്ചു.
വിഡിയോ കാണാം:


funny by cheergirls

 

SHARE