ഇന്‍ക്യുബേറ്ററല്ല, ഇത് ഓട്ടോറിക്ഷ; ഒറ്റ ട്രിപ്പില്‍ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങിയത് 20 കുട്ടികള്‍,വീഡിയോ

ഒറ്റ നോട്ടത്തില്‍ ഇത് കുട്ടികളെ വിരിയിച്ചെടുക്കുന്ന ഇന്‍ക്യുബേറ്ററാണോ എന്നു തോന്നിപ്പോയാലും അത്ഭുതപ്പെടാനില്ല. ഒരു ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ കുത്തിനിറച്ചു കയറ്റിയത് 20 വിദ്യാര്‍ഥികളെ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിദ്യാര്‍ഥികളെ കുത്തി നിറച്ചു പോവുകയായിരുന്ന ഓട്ടോറിക്ഷയെ പൊലീസ് പിന്തുടര്‍ന്നു പിടികൂടിയപ്പോഴാണ് അതിനകത്തെ കുട്ടികളുടെ അതിശയപ്പെടുത്തുന്ന എണ്ണം പുറത്തറിഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ പൊലീസുകാരന്‍ സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പിഴ ചുമത്തി.

SHARE