ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കാമായിരുന്നെന്ന് മുത്തയ്യ മുരളീധരന്‍


കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ഫൈനലില്‍ ഒരു ടീമിനും വിജയ റണ്‍ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയ ബൗണ്ടറി നിയമം മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അതതു ദിവസങ്ങളിലെ മികച്ചവര്‍ ചാമ്പ്യന്മാരാകും. എന്നാല്‍ ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ അങ്ങനെ ഒരു ടീമുണ്ടായിരുന്നില്ല. രണ്ടു ടീമും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക. അതുകൊണ്ടുതന്നെ നിലവിലെ നിയമം പരിഷ്‌കരിക്കുക എന്നതാണ് മുന്നിലുളള മാര്‍ഗം. അനുഭവങ്ങള്‍ ഉണ്ടാവുമ്പോഴാണ് പരിഹാരം തേടുകയെന്നും വൈകാതെ നിയമത്തില്‍ വൈകാതെ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു.