ആശുപത്രി ആമ്പുലന്‍സ് വിട്ടുകൊടുത്തില്ല, അമ്മയുടെ കൈയില്‍ കിടന്ന് മകന് ദാരുണാന്ത്യം

 

നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന്‍ മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഗോരബാധിതനായ കുഞ്ഞിനെ കൈയിലെടുത്ത് അമ്മ നടന്നുപോകുകയായിരുന്നു. യാത്രക്കിടെ ഗുംലയില്‍ വച്ച് കുട്ടിക്ക് മരണം സംഭവിച്ചു. സദര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

നാട്ടുകാരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. മരിച്ചു കുഞ്ഞുമായ കരഞ്ഞുകൊണ്ടു പോവുകയായിരുന്നു യുവതി. നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.

SHARE