ആക്ഷന്‍, ധ്യാനം വിത് ക്യാമറ ഓണ്‍- മോദിയെ ട്രോളി വി.ടി ബല്‍റാമും പ്രകാശ് രാജും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെയുള്ള രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനം വലിയ ചര്‍ച്ചക്ക് വഴിവച്ചിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പിന്റെ ചൂടിനിടയിലുള്ള മോദിയുടെ ഈ ധ്യാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് വി.ടി ബല്‍റാം എം.എല്‍.എ. ധ്യാനം മോദിയുടെ വെറും വേഷം കെട്ടല്‍ മാത്രമാണെന്നും കണ്ടിട്ട് നാണക്കേട് തോന്നുന്നില്ലേ എന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രുദ്ര ഗുഹയില്‍ ധ്യാനമിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

അതേസമയം മോദിയുടേത് ക്യാമറ ഓണാക്കിയുള്ള ധ്യാനമാണ് എന്നാണ് നടനും ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ് പരിഹസിച്ചത്. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത് ക്യാമറ ഓണ്‍!! ഹര്‍ ഹര്‍ മോദി എന്നാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.