മഡ്ഗാവ്: നാല് മിനുട്ട് അധികസമയം. ആ നാലാം മിനുട്ടില്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ കുതിപ്പ്. രണ്ട് നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍മാരെ പിറകിലാക്കുന്നു. അപകടം മനസ്സിലാക്കി ഗോള്‍ക്കീപ്പറുടെ വരവ്-അദ്ദേഹത്തെ കട്ട് ചെയ്ത് റോമിയോ പന്ത് വലയിലേക്ക് പായിച്ചു…… അടുത്ത നിമിഷത്തില്‍ റഫറി സന്തോഷിന്റെ ലോംഗ് വിസില്‍…. അതി നാടകീയ മല്‍സരത്തില്‍ ഗോവക്കും സീക്കോക്കും സ്വന്തം മൈതാനത്ത് ആദ്യ ജയം, 2-1ന്. ജയത്തിലും ടേബിളില്‍ അവസാന സ്ഥാനത്താണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പ്രമുഖര്‍ക്ക് വിലക്കില്‍ കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ ഗോവന്‍ സംഘത്തില്‍ ഒമ്പത് പേരും ഇന്ത്യന്‍ താരങ്ങളായിരുന്നു. സൈറ്റ്സന് രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റിന് ലീഡ് നല്കി. പക്ഷേ ഇന്ത്യന്‍ താരം റോബിന് സിംഗിലുടെ ഗോവ ഒപ്പമെത്തി. തുടര്‍ന്നായിരുന്നു അവസാന മിനുട്ടില്‍ വിജയ ഗോള്‍