അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


പാരിസ്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഫ്രഞ്ച് തീരമായ നോര്‍മണ്ടിയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ താരം അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചു. സാലെ ജീവനോടെയുണ്ടാകാനുള്ള സാധ്യതയും മങ്ങുന്നതായി അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സാലെക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിച്ചിരുന്നെങ്കിലും ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ്ടും തുടരുകയായിരുന്നു.
ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. സിങ്കിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള പൈപ്പര്‍ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. ഇതില്‍ സാലെയെ കൂടാതെ പൈലറ്റ് മാത്രാമാണ് ഉണ്ടായിരുന്നത്.

SHARE