സ്വകാര്യതയെ മാനിക്കുന്നില്ല; സൂം ആപ്പ് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

വിഡിയോ കോണ്‍ഫറന്‍സ് നടത്തനായി ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്ലിക്കേഷന്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍. സ്വകാര്യതയെ മാനിക്കുന്നില്ലെന്ന വാദമാണ് വിദഗ്ധര്‍ ഉന്നയിക്കുന്നത്.മുമ്പ് കേന്ദ്ര സര്‍ക്കാരും സൂം ആപ് സുരക്ഷിതമല്ലെന്ന് പറഞ്ഞിരിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട്ഇന്ത്യ സൂം ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സെര്‍ട്ട് ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സൂം ആപ്ലിക്കേഷനിലെ പാസ്സ്‌വേര്‍ഡുകള്‍ ചോരുകയും വീഡിയോ കോണ്‍ഫറന്‍സിനിടെ അജ്ഞാതര്‍ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങള്‍ വിവാദമായിരുന്നു.

SHARE