സാകിര്‍ നായികിന്റെ ട്രസ്റ്റിനെ ഉടന്‍ നിരോധിച്ചേക്കും

സാകിര്‍ നായികിന്റെ ട്രസ്റ്റിനെ ഉടന്‍ നിരോധിച്ചേക്കും

ന്യൂഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് ഇസ്‌ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ ഇസ്‌ലാമിക റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്‍.എഫ്) നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി വേഗത്തിലാക്കി. ഇതുസംബന്ധിച്ച രേഖകള്‍ ആഭ്യന്തരമന്ത്രാലയം ഉടന്‍ മന്ത്രിസഭക്ക് കൈമാറും. മഹാരാഷ്ട്ര പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. പ്രഭാഷണങ്ങള്‍ തീവ്രവാദത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നു എന്നാരോപിച്ച് മഹാരാഷ്ട്ര പൊലീസ് നായികിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY