ചരിത്രം രചിച്ച യൂത്ത് ലീഗ് യുവജനയാത്രക്ക് ഒരാണ്ട്

കോഴിക്കോട്: കേരളത്തിന്റെ യുവജന രാഷ്ട്രീയ ചരിത്രത്തില്‍ പുതുചരിത്രം രചിച്ച മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്കി ഇന്നേക്ക് ഒരാണ്ട്. നവംബര്‍ 24, ഒരു വര്‍ഷത്തിനപ്പുറത്ത് യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് തുടക്കം കുറിച്ചത് ഇന്നായിരുന്നു. നാടും നഗരവും താണ്ടി ഒരു മാസം നീണ്ടു നിന്ന യാത്ര യുവ സമൂഹത്തില്‍ ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്താണ് കടന്നു പോയത്. എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തോട് ചേര്‍ന്നു മുന്നോട്ട് നീങ്ങിയ യാത്രയെ കേരളീയ പൊതു സമൂഹം ഇരു കയ്യും നീട്ടിയായിരുന്നു സ്വീകരിച്ചതെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നവംബർ 24, ഒരു വർഷത്തിനപ്പുറത്ത് യൂത്ത് ലീഗിന്റെ യുവജന യാത്രയ്ക്ക് തുടക്കം കുറിച്ചത് ഇന്നായിരുന്നു. നാടും നഗരവും താണ്ടി ഒരു മാസം നീണ്ടു നിന്ന നമ്മുടെ യാത്ര യുവ സമൂഹത്തിൽ ആവേശത്തിന്റെ അലമാലകൾ തീർത്താണ് കടന്നു പോയത്. എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയത്തോട് ചേർന്നു മുന്നോട്ട് നീങ്ങിയ യാത്രയെ കേരളീയ പൊതു സമൂഹം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വർഗ്ഗീയ വിമുക്തമായ രാജ്യത്തിനു വേണ്ടിയുള്ള ജനാധിപത്യ ജാഗ്രതയും അക്രമരഹിത രാഷ്ട്രീയത്തിനെതിരെയുള്ള ഓർമ്മപ്പെടുത്തലുമായി യൂത്ത് ലീഗ് സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു യുവജന യാത്രയിലൂടെ. ജനാധിപത്യ മര്യാദകളെ മുഴുവൻ കാറ്റിൽ പറത്തി, എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കുതിര കച്ചവടത്തിനുള്ള രാഷ്ട്രീയ ടൂളുകളാക്കി മഹാരാഷ്ട്രയിലുൾപ്പെടെ ഏകാധിപത്യം ഫണം വിടർത്തിയാടുന്ന കാഴ്ചയാണ് കൺമുമ്പിൽ.

ഈ ഘട്ടത്തിൽ യൂത്ത് ലീഗ് യുവജന യാത്രയിലൂടെ മുമ്പോട്ട് വെച്ച ദൗത്യം അഥവാ വർഗ്ഗീയതക്കെതിരായുള്ള പോരാട്ടം ഇനിയുമിനിയും നമുക്ക് നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്.
യാത്രയെ നെഞ്ചേറ്റിയ കേരളീയ സമൂഹത്തിന് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.

SHARE