ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ മെട്രോ സ്‌റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ഡല്‍ഹി പൊലീസിലെ വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതി അഹ്ലാവത്ത്(26) ആണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡല്‍ഹി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എസ്ഡി മിശ്ര പറഞ്ഞു. കൊല നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് ഉപയോഗിക്കാത്ത മൂന്നു വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.2018 ല്‍ പോലീസ് സേനയില്‍ ചേര്‍ന്ന അഹ്‌ലാവത്ത് ഹരിയാന സ്വദേശിയാണ്. ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍.

SHARE