വീഡിയോ ഫയലുകള്‍ വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തല്‍;വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് ഉപയോഗിക്കണമെന്ന് സൈബര്‍ സുരക്ഷാ ഏജന്‍സി

വാട്‌സ്ആപ്പിലെ വീഡിയോ ഫയലുകള്‍ വഴി വൈറസുകള്‍ മൊബൈല്‍ ഫോണുകളിലെത്തി മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ കടത്തുന്നത് ഒഴിവാക്കാന്‍ പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ഇന്‍ നിര്‍ദേശം.

വീഡിയോ ഫയലുകള്‍ വഴി സ്വകാര്യ വിവരങ്ങള്‍ കടത്തുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച പെഗാസസ് എന്ന ദുഷ്ടപ്രോഗ്രാം വാട്‌സ്ആപ്പ് കോളിങ് സംവിധാനത്തിലൂടെ കടത്തിവിട്ട് വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം ഈയിടെയാണ് വന്‍ വിവാദം സൃഷ്ടിച്ചത്.

SHARE