വയനാട്ടില്‍ നടുറോഡില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം: കേസെടുക്കാതെ പൊലീസ്

വയനാട്: വയനാട് അമ്പലവയല്‍ ടൗണില്‍ നടുറോഡില്‍ സ്ത്രീക്കും ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക
ാണ് ക്രൂരമര്‍ദ്ദനമേറ്റത്. ടൗണില്‍ വെച്ച് ദമ്പതികള്‍ തമ്മില്‍ എന്തോ കാര്യത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതില്‍ ഇടപെടാന്‍ ചെന്ന ജീവാനന്ദന്‍ എന്നായാളാണ് ഇവരെ മര്‍ദ്ദിച്ചത്. ടിപ്പര്‍ െ്രെഡവറായ ജീവാനന്ദനാണഅ ദമ്പതികളെ മര്‍ദ്ദിച്ചത്.

ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്നതിനാണ് ഭാര്യക്ക് മര്‍ദ്ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ സ്വദേശിയായ ജീവാനന്ദനെ പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച് വിട്ടയച്ചിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് ദൃശ്യങ്ങളില്‍ ഇയാള്‍ സ്ത്രീയോട് സംസാരിക്കുന്നത്. കൂടെയുള്ളത് ആരാണ് എന്ന് അവരോട് ചോദിച്ചു കൊണ്ടായിരുന്നു മര്‍ദനം. അതേസമയം, കൂടിനിന്ന നാട്ടുകാരാരും സ്ത്രീയെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നില്ലെന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപണം ഉയരുന്നുണ്ട്. വിഷയത്തില്‍ പരാതിയില്ലെന്ന് ദമ്പതികളോട് എഴുതി വാങ്ങി വിട്ടയച്ചുവെന്നാണ് ആരോപണം. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

SHARE