കുഞ്ഞിനെ ഓര്‍ത്ത് മാത്രമായിരുന്നു ഭയം; ജയിലില്‍ നിന്ന് 15 ദിവസത്തിന് ശേഷം പുറത്തിറങ്ങിയ അമ്മ പറയുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത യുവതി 15 ദിവസത്തിന് ശേഷം ജയില്‍ മോചിതയായി. വാരണാസിയില്‍ ഡിസംബര്‍ 19 നാണ് എക്ത ശേഖറും ഭര്‍ത്താവും അറസ്റ്റിലാവുന്നത്.

ജാമ്യം കിട്ടി പുറത്തെത്തിയ എക്ത ആദ്യം തിരഞ്ഞത് തന്റെ കുഞ്ഞിനെയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന തന്റെ കുഞ്ഞിനെ കുറിച്ചോര്‍ത്തായിരുന്നു തന്റെ ഭയമെന്നും എക്ത പറഞ്ഞു.

SHARE