വര്‍ഗീയ കലാപത്തിലെ ഇരകളുടെ വീട് പുനരുദ്ധാരണവും, വിദ്യാഭ്യാസ ചെലവും ഏറ്റെടുത്ത് വനിതാലീഗ്

പി.വി.ഹസീബ് റഹ്മാന്‍

സംഘ് പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത വര്‍ഗീയ കലാപം തകര്‍ത്തെറിഞ്ഞ ദില്ലിയുടെ തെരുവുകളിലും ക്യാമ്പുകളിലും സാന്ത്വനത്തിന്റെ കൈതാങ്ങാവാന്‍ വനിതാ ലീഗ് സംസ്ഥാന കമ്മറ്റി നേതാക്കളും രാജ്യതലസ്ഥാനത്തെത്തി.മുറിവുണങ്ങാത്ത മുസ്തഫ ബാദിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച വനിതാ ലീഗ് സംഘം കലാപത്തില്‍ വീട് നഷ്ടപ്പെട്ട് ശിവ് വിഹാറില്‍ നിന്ന് അഭയം തേടി എത്തിയ അഞ്ച് കുടുംബങ്ങളുടെ വീട് പുനരുദ്ധാരണവും,അവരുടെ മക്കളില്‍ ഒമ്പത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്തു. സംസ്ഥാനപ്രസിഡന്റ് സുഹറ മമ്പാട്, ജനറല്‍ സെക്രട്ടറി അഡ്വ.പി.കുല്‍സു,ഭാരവാഹികളായ റോഷ്‌നി ഖാലിദ് കണ്ണൂര്‍,സറീനഹസീബ്,സബീന മറ്റപ്പള്ളി,ബ്രസീലിയ ശംസുദ്ദീന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.കെ. സീനത്ത് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ എത്തിയത്.

അപ്രതീക്ഷിതമായി നടന്ന സംഘ് പരിവാര്‍ ,പോലീസ് അക്രമത്തിന്റെ ഞെട്ടല്‍ മാറാതെ സ്ത്രീകളും മറ്റും വനിതാ ലീഗ് നേതാക്കള്‍ക്കു മുമ്പില്‍ വിതുമ്പി. ശിവ് വിഹാറില്‍ കലാപ കാരികള്‍ തകര്‍ത്ത വീട് വിട്ട് ഇന്ദ്രവിഹില്‍ അഭയം തേടിയ ഫാറൂഖ് ഖാന്‍ ,മുഹമ്മദ് ഇസ്ലാം,സല്‍മാന്‍ ഖാന്‍ ,മുഹമ്മദ് ഹുസൈന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ വീടുകളുടെ പുനരുദ്ധാരണവും ഇവരുടെ 8 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചിലവുമാണ് സംസ്ഥാന വനിതലീഗ് കമ്മറ്റി ഏറ്റെടുത്തത്.ജാഫറാബാദ്,ഗോ ഖുല്‍പ്പുരി,ചാന്ദ് ബാഗ്,മുസ്തഫ ബാദ്, ശിവ് വിഹാര്‍ എന്നീ ഭാഗളിലെ ക്യാമ്പുകളും, തകര്‍ത്ത ഫാറൂഖിയ പള്ളിയും മറ്റും സന്ദര്‍ശിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ.ഫൈസല്‍ ബാബു, ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ.ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്മാരായ പി.വി.അഹമ്മദ് സാജു,സിറാജ് നദ്‌വി,ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.മുഹമ്മദ് ഹലീം,ട്രഷറര്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.

SHARE