ബില്‍ഗേറ്റ്‌സ്, ഒബാമ തുടങ്ങി പ്രമുഖരുടെ ട്വിറ്റര്‍ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ എക്കൗണ്ടുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, സ്‌പെയ്‌സ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് പ്രമുഖരുടെ എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ആപ്പിളിന്റെയും യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെയും എക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. സംഭവം പരിശോധിച്ചുവരികയാണെന്നും പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ട്വിറ്റര്‍ വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് വേരിഫൈഡ് എക്കൗണ്ടുകളില്‍ നിന്ന് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്ന് ട്വിറ്റര്‍ അറിയിച്ചു. പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഹാക്ക് ചെയ്യപ്പെട്ട എക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

SHARE