യു.എസില്‍ മരണനിരക്ക് കുറയുന്നു; നിയന്ത്രണം കിട്ടാതെ ബ്രസീല്‍

വാഷിങ്ടണ്‍: ഏറെക്കാലത്തിന് ശേഷം യു.എസില്‍ കോവിഡ് ബാധിച്ചുള്ള മരണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 960 മരണങ്ങളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പറയുന്നു.

മഹാമാരിയില്‍ ഇതുവരെ രാജ്യത്ത് 103,758 പേരാണ് മരണത്തിന് കീഴടങ്ങിയത്. മൊത്തം 1,769,776 പേര്‍ക്ക് കോവിഡ് ബാധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യമാണ് അമേരിക്ക. വെള്ളിയാഴ്ച 1225 മരണങ്ങളാണ് യു.എസില്‍ ഉണ്ടായിരുന്നത്.

അതിനിടെ, ആഗോള തലത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 33,274 കേസുകളാണ് ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തില്‍ ഉണ്ടായത്. വൈറസിന്റെ പ്രഭവ രാജ്യമായ ചൈനയില്‍ ശനിയാഴ്ച രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാന്‍ദോങ് പ്രവിശ്യയിലാണ് രണ്ടു കേസുകളും.

SHARE