യു.പി ബി.ജെ.പി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താന്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുമെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE