ഉന്നാവോ കൊലപാതകം; വിദാന്‍ സഭക്കു മുന്നില്‍ പ്രതിഷേധവുമായി അഖിലേഷ് യാദവ്

ലക്‌നൗ: ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കത്തിച്ചു കൊന്ന കേസില്‍ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വിദാന്‍ സഭക്കു പിന്നില്‍ ധര്‍ണയിരുന്നാണ് അഖിലേഷ് യാദവിന്റെ പ്രതിഷേധം. മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് രാജിവെക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു.

യോഗി ആദിത്യനാഥും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും രാജിവെക്കാതെ ഈ കേസില്‍ നീതി ഉണ്ടാവുകയില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദു:ഖാചരണം നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്-അഖിലേഷ് വ്യക്തമാക്കി.

യുവതിയുടെ മരണം അങ്ങേയറ്റം അ പലപനീയമാണെന്നും ബി.ജെ.പിക്ക് സര്‍ക്കാറിന് കീഴില്‍ ഇത് ആദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീ കൊളുത്തിയ യുവതിയാണ് മരിച്ചത്. 1.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പൊലീസിനും മൊഴി നല്‍കിയിരുന്നു.

ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

SHARE