രാജ്യത്ത് സമൂഹവ്യാപനം ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് സമൂഹവ്യാപനം ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകള്‍ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോള്‍ തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിള്‍ പരിശോധിക്കും. കൊവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ടുകളും ഗ്രീന്‍ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

SHARE