തെളിവുകള്‍ കൈവശമുണ്ട്; കോവിഡിന്റെ ഉറവിടം വുഹാനിലെ പരീക്ഷണശാല തന്നെയെന്ന് ട്രംപ്

ലോകത്തെ വലയ്ക്കുന്ന കോവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. .ഇത് വെറും ആരോപണമല്ലെന്നും ശരിയാണെന്ന് തെളിയിക്കുന്ന അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഈ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ഇടപടലുകളില്‍ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്ന് ട്രംപ് പറഞ്ഞു. കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.അമേരിക്കയും ചൈനയും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വഷളാവുകയാണ്.

SHARE