ട്രംപ്-മോദി കൂടിക്കാഴ്ചയില്‍ പൗരത്വനിയമം ചര്‍ച്ചയാവുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ മത്വസ്വാതന്ത്ര്യവും പൗരത്വവും ചര്‍ച്ചാവുമെന്ന് വൈറ്റ് ഹൗസ്. പൗരത്വഭേദഗതി നിയമം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരത്വഭേദഗതി നിയമത്തിലെ മതവിവേചനത്തിനെതിരെ യു.എന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥി വിരുദ്ധ നിലപാടുള്ള ട്രംപ് മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കുന്ന വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രസക്തമാണ്.

നമസ്‌തേ ട്രംപ് പരിപാടിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് അഹമ്മദാബാദ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തില്‍ മൂന്ന് തലങ്ങളിലായാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. മോദിയും ട്രംപും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വേദിക്കരികില്‍ യു.എസ് പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗമായ സീക്രട്ട് സര്‍വീസസും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗമായ എസ്.പി.ജിയും നിലയുറപ്പിച്ചിട്ടുണ്ടാവും. സ്റ്റേഡിയത്തിന്റെ പുറത്തുള്ള തൂണുകളോട് ചേര്‍ന്ന് സി.ആര്‍.പി.എഫ് സായുധ സൈനികരും നിലയുറപ്പിക്കും. സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാ ചുമതല.

SHARE