മലപ്പുറം ജില്ലയില്‍ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റ് തുടങ്ങി


മലപ്പുറം: ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് തയാറാക്കിയ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്തു.

പെരിന്തല്‍മണ്ണ എംഇഎസ് എന്‍ജിനീയറിങ് കോളജിലെ എന്‍എസ്എസ് വിഭാഗത്തിന്റെ വാഹനമാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ പി.സി.ആര്‍ ലാബില്‍ എത്തിക്കും. ഒരേ സമയം രണ്ടു പേരുടെ സ്രവം ഈ വാഹനത്തില്‍ ശേഖരിക്കാനാവും. സാംപിള്‍ ശേഖരിക്കാന്‍ പരിശീലനം ലഭിച്ച 2 ഡോക്ടര്‍ / സ്റ്റാഫ് നഴ്സ്, 2 അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നിവരാണ് ഉണ്ടാവുക. ജില്ലാ സര്‍വൈലന്‍സ് ടീം, കോവിഡ് കോണ്‍ടാക്ട് ട്രേസിങ് സെല്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ് പരിശോധന.

SHARE