മൂന്ന് വരിയില്‍ മൂന്ന് അക്ഷരതെറ്റുമായി സെന്‍കുമാറിന്റെ ട്വിറ്റ്; ഐ.പി.എസ് സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കിട്ടിയതാണോയെന്ന് സോഷ്യല്‍ മീഡിയ

കൊറോണ വൈറസിനെക്കുറിച്ച് ടി.പി സെന്‍കുമാര്‍ ട്വിറ്ററില്‍ കുറിച്ച കുറിപ്പില്‍ അക്ഷരതെറ്റ്. മൂന്ന് വരി മാത്രം ഉള്ള ട്വിറ്റില്‍ മൂന്ന് അക്ഷരതെറ്റാണുള്ളത്. ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പില്‍ വൈറസ്, ബയോളജിക്കല്‍, ലബോറട്ടറി എന്നീ വാക്കുകളാണ് തെറ്റിച്ചെഴുതിയിരിക്കുന്നത്. കൊറോണ വൈറസ് ലബോറട്ടറി വികസിപ്പിച്ചെടുത്ത ബയോളജിക്കല്‍ ആയുധമാണോ എന്നും ഈ വിഷയത്തില്‍ പഠനം നടത്തണമെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ കുറിപ്പില്‍ വന്ന അക്ഷരതെറ്റ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ടി,പി സെന്‍കുമാറിന്റെ ഐ.പി.എസ് പദവിയെ പരിഹസിച്ചാണ് ട്രോളുകള്‍ ഉണ്ടായിരിക്കുന്നത്.

SHARE