ടിക്ക് ടോക്ക് വീഡിയോയിലൂടെ മാസ്‌ക് ധരിക്കുന്നത് പരിഹസിച്ച യുവാവിന് കോവിഡ് ബാധ

വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്ന് ടിക്ക് ടോക്ക് വീഡിയോയിലൂടെ പരിഹസിച്ച യുവാവിന് കോവിഡ്് സ്ഥിരീകരിച്ചു.മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് എല്ലാ സുഹൃത്തുക്കളും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വീഡിയോയും ടിക് ടോക്കില്‍ പങ്കുവെച്ചു.

അധികൃതര്‍ ഇപ്പോള്‍ യുവാവിന്റെ മൊബൈല്‍ഫോണ്‍ വാങ്ങി വെച്ചിരിക്കുകയാണ്. ഇലക്ട്രീഷ്യനായി പ്രവര്‍ത്തിച്ചു വരുന്ന യുവാവിന് ടിക് ടോക്കില്‍ നിരവധി ആരാധകരുണ്ട്. മാസ്‌കിനെ പരിഹസിക്കുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

SHARE