ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പീഡനശ്രമം; യുവതിയുടെ പരാതിയില്‍ കണ്ടക്ടര്‍ക്കെതിരെ കേസ്

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ടക്ടര്‍ക്കെതിരെ യാത്രക്കാരി പരാതി നല്‍കി. തിരുവനന്തപുരം-നാഗര്‍കോവില്‍ ബസില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് ബസ് പാറശ്ശാലയില്‍ പൊലീസ് പിടിച്ചിട്ടു.

തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലേക്ക് പോകുകയായിരുന്നു ബസ്. തിരുവനന്തപുരത്ത് നിന്ന് കയറിയ യാത്രക്കാരിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ബസ് പാറശ്ശാലയില്‍ എത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയും ബസ് നിര്‍ത്തുകയുമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പാറശ്ശാല പൊലീസ് സ്‌റ്റേഷനില്‍ കണ്ടക്ടര്‍ക്കെതിരെ യാത്രക്കാരി മൊഴി നല്‍കി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE