തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 938 പേര്‍ക്ക്

തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 938 പേര്‍ക്ക്. ഇന്ന് ചെന്നൈയില്‍ മാത്രം 616 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21184 ആയി. അതേസമയം വൈറസ് ബാധയേറ്റ് ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 160 ആയി.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 82 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 46 പേര്‍ക്കും പശ്ചിമബംഗാളില്‍ നിന്നെത്തിയ 12 പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ 6 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

SHARE