Friday, November 27, 2020
Tags Shabarimala

Tag: shabarimala

ശബരിമല ദര്‍ശനം; കനകദുര്‍ഗ വിവാഹമോചിതയായി

മലപ്പുറം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ വിവാഹമോചിതയായതായി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കനകദുര്‍ഗയുടെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചത്.

ശബരിമല: പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. നവംബര്‍ 14ന് പുനഃപരിശോധ ഹര്‍ജികളിലെ വിധിക്കിടെ സുപ്രീംകോടതി ഉന്നയിച്ച നിയമപ്രശ്‌നങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്.

ശബരിമല: സുരക്ഷ നല്‍കാനാവില്ലെന്ന് തൃപ്തി ദേശായിയോട് പൊലീസ്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാവില്ലെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ഉടന്‍ തന്നെ ഇവിടെ നിന്ന് മടങ്ങിപ്പോവണമെന്ന ആവശ്യവും...

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകന്റെ മുളക് സ്‌പ്രേ ...

കൊച്ചി: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്‌പ്രേ ചെയ്യുന്നതിന്റെ...

ശബരിമല യുവതീപ്രവേശം: നിലവിലെ വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നിലവിലെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്...

ശബരിമല: സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച...

ശബരിമല: സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആചാരാനുഷ്ഠാനങ്ങള്‍ തുടരണം എന്ന് സത്യവാങ്മൂലം തിരുത്തി സമര്‍പ്പിക്കണം. സി.പി.എം കുറ്റം ഏറ്റുപറഞ്ഞത് വരുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നും...

ശബരിമല; സി.പി.എമ്മിന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ടന്ന സി.പി.എം തീരുമാനം വൈകി വന്ന വിവേകമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് വിശ്വാസികളുടെ വിജയമാണ്. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ആണ്...

ശബരിമലയില്‍ ഇനി പഴയ ആവേശം വേണ്ടെന്ന് സി.പി.എം, ക്ഷേത്ര കമ്മിറ്റികളിലൊക്കെ കയറിക്കൂടാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ശബരിമലയില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സി.പി.എം. യുവതീപ്രവേശനത്തില്‍ തല്‍ക്കാലം ആവേശം വേണ്ടെന്നാണ് സി.പി.എം സംസ്ഥാനസമിതിയിലെ ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ...

ശബരിമലയില്‍ എ.കെ സുധീര്‍ നമ്പൂതിരിയും മാളികപ്പുറത്ത് എം.എസ് പരമേശ്വരന്‍ നമ്പൂതിരിയും മേല്‍ശാന്തിമാര്‍

ശബരിമല: അടുത്ത ഒരുവര്‍ഷക്കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തിരൂര്‍ തിരുനാവായ അരീക്കര മനയിലെ എ.കെ. സുധീര്‍ നമ്പൂതിരിയെയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മലബാറിലെ...

MOST POPULAR

-New Ads-