സ്വപ്‌നയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജം; അങ്ങനെ ഒരു കോഴ്‌സേ ഇല്ലെന്ന് സര്‍വകലാശാല!

സ്വപ്‌നയുടെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജം; അങ്ങനെ ഒരു കോഴ്‌സേ ഇല്ലെന്ന് സര്‍വകലാശാല!

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലികള്‍ക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല. എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കണക്കാക്കിയത്.

സ്വപ്‌ന സുരേഷ് സര്‍വകലാശാലയില്‍ എന്റോള്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെ വ്യക്തമാക്കിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ, സ്വപ്‌ന സര്‍ക്കാര്‍ ജോലി അടക്കം നേടിയത് വ്യാജസര്‍ട്ടിഫിക്കറ്റിലൂടെയാണ് എന്നു വ്യക്തമായി. സര്‍ക്കാറില്‍ കരാര്‍ അടിസ്ഥാനത്തില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ജോലി നേടിയത് വന്‍ സുരക്ഷാ വീഴ്ചയായും കണക്കാക്കപ്പെടുന്നു. ഉന്നതരുടെ ഒത്താശയില്ലാതെ ഇവര്‍ക്ക് ജോലി തരപ്പെടുത്താനാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

NO COMMENTS

LEAVE A REPLY