കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പരാതിയിലാണ് അന്വേഷണം. പെന്‍ഷന്‍ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനില്‍ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മര്‍ദിക്കുമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രി അമ്മയെ കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലാണ് മകള്‍ പരാതി നല്‍കിയത്.

സുനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കഞ്ചാവുകേസിലും പ്രതിയാണ്. സുനിലിനൊപ്പം കുട്ടന്‍ എന്ന സുഹൃത്തും കൊലപാതകത്തില്‍ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

SHARE