എല്ലാം ഒരു മാസ്സ് പടം പോലെ കണ്ട് ജില്ലയുടെയും മതത്തിന്റെയും ഫാന്‍ ഫൈറ്റ് നടത്തുന്നത് എന്ത് അസംബന്ധമാണ്: സിതാര

കോഴിക്കോട്: എല്ലാറ്റിനും മുകളില്‍ മനുഷ്യത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഗായിക സിതാര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രതികരണം. എല്ലാം ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ടു, ഉറങ്ങും മുന്നേ ഫേസ്ബുക്കില്‍ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാന്‍ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ് എന്ന് അവര്‍ എഴുതി.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളും, വോളന്റീർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും, തിരുവന്തപുരത്തെയും പിള്ളേരും, കഴിഞ്ഞ വർഷം മഴക്കെടുതി കാലത്ത് കൈമെയ്യ് മറന്നു മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും, നിലമ്പൂരെയും, ഇടുക്കിയിലെയും ആളുകളും, ഇന്നലെ കൊണ്ടോട്ടിയിൽ അവനവൻ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും…

ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യർ, നന്മയുള്ള പ്രതീക്ഷകൾ, പച്ചമനുഷ്യർ !!!! അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, “എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്‌,….. ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും ” ഈ മനുഷ്യരെ കണ്ട് ശീലിക്കണം !!!! അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്സ്ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയിൽ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ടു, ഉറങ്ങും മുന്നേ ഫേസ്ബുക്കിൽ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ് !!!

പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളും, വോളന്റീർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും,…

Posted by Sithara Krishnakumar on Friday, August 7, 2020
SHARE