അരീക്കോട്ടും മാവൂരും കടകളടച്ചു; ഇരുട്ടില്‍ തപ്പി ബി.ജെ.പി വിശദീകരണ യോഗം

അരീക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ നിയമത്തെ അനുകൂലിച്ച് വിശദീകരണ യോഗം നടത്തുന്ന ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. കടകള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓടാതെയുമാണ് ജനങ്ങള്‍ ബി.ജെ.പിയുടെ വിശദീകരണ യോഗത്തെ പ്രതിരോധിക്കുന്നത്. സമ്പൂര്‍ണ നിസ്സഹകരണമാണ് ബി.ജെ.പിയോട് മിക്കവാറും നാടുകളിലെല്ലാം കാണിക്കുന്നത്.

മാവൂരും അരീക്കോടും ചൊവ്വാഴ്ച നടന്ന സി.എ.എ, എന്‍.ആര്‍.സി വിശദീകരണ ബി.ജെ.പി യോഗത്തോടനുബന്ധിച്ച് ജനങ്ങള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. ഇതോടെ ഇരു പ്രദേശങ്ങളിലും വെളിച്ചമില്ലാതെ ബി.ജെ.പി ഇരുട്ടില്‍ തപ്പി. മാവൂര്‍ മുതല്‍ പാറമ്മല്‍ വരെ കടകള്‍ അടഞ്ഞുകിടന്നു. ഈ പ്രദേശങ്ങളിലൊന്നും വെളിച്ചവും ഉണ്ടായിരുന്നില്ല. പൗരത്വ വിശദീകരണ യോഗം കേള്‍ക്കാനും ഈ നാടുകളിലെ ജനങ്ങള്‍ തയ്യാറായില്ല. ബി.ജെ.പി അനുകൂല പ്രവര്‍ത്തകര്‍ മാത്രമാണ് പരിപാടികള്‍ കേള്‍ക്കാനുണ്ടായിരുന്നത്.

SHARE