കുറ്റിയാടിയിലെ കൊലവിളി മുദ്രാവാക്യം:പൗരത്വഭേദഗതി നിയമത്തെ ഇതിലും നന്നായി വ്യാഖ്യാനിക്കാനാവില്ല;ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് കുറ്റിയാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ നടത്തിയ കൊലവിളി മുദ്രാവാക്യത്തിനെതിരെ പ്രതികരണവുമായി എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.കുറ്റിയാടിയില്‍ രണ്ടു ദിവസം മുമ്പ് നടന്ന ജാഥയില്‍ മുദ്രാവാക്യം സത്യത്തില്‍ പ്രൗഢഗംഭീരമായിരുന്നെന്നും പൗരത്വ ബില്ലിനെ ഇതിവും നന്നായി ഒരു ലേഖനത്തിനും വ്യാഖ്യാനിക്കാനായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പ്രഭാഷണത്തിനും അതിനുപറ്റിയിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പണ്ഡിതരായ എല്ലാ പൗരത്വബില്‍ വ്യാഖ്യാതാക്കളും തോറ്റു തൊപ്പിയിട്ടിരിക്കുന്നു.

ഓര്‍മ്മയില്ലേ ഗുജറാത്ത് ഒമ്പത് അക്ഷരങ്ങളാല്‍ പൗരത്വ ബില്ലിനെ സാധാരണക്കാര്‍ക്ക് പോലും മനസ്സിലാക്കുന്ന വിധം വിശദീകരിച്ചിരിക്കുന്നു. പറയാതിരിക്കാനാവുന്നില്ല, എന്തൊരു ധ്വനി സാന്ദ്രമായ ഭാഷാനൈപുണ്യം. പൗരത്വജാഥയില്‍ കണ്ടതൊക്കെ സാധാരണക്കാരാണ്. കൂലിത്തൊഴിലാളികളാണ്. ജാഥ പിറകിലെത്തുമ്പോള്‍ നിഷ്‌ക്കളങ്കതയോടുക്കുന്ന ചില ജാഥാ മെമ്പര്‍മാരുടെ ചമ്മിയ ചിരിയും ശ്രദ്ധേയമാണ്.

SHARE